Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accounts

'മ​രു​ന്ന് ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം'; നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​രു​ന്ന് ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഡി​എം​ഒ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മ​രു​ന്നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൃ​ത്യം ക​ണ​ക്ക് വേ​ണ​മെ​ന്നും ക്ഷാ​മം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി മ​രു​ന്ന് എ​ത്തി​ക്കാ​ൻ കെ​എം​എ​സ്‌​സി​എ​ൽ-​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ൾ കാ​ലി​യാ​ണെ​ന്നും സ്റ്റോ​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്നും ഡി​എം​ഒ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ലോ​ക്ക​ൽ പ​ർ​ച്ചേ​സ് കൂ​ട്ടാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ആ​യി.

പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കെ​എം​എ​സ്‌​സി​എ​ൽ-​ന്‍റെ മെ​ല്ലെ​പ്പോ​കി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.​റീ-​ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലും ഇ​ത് പ​രി​ഗ​ണി​ച്ചി​ല്ല, റീ-​ടെ​ണ്ട​ർ വൈ​കി​യാ​ൽ വി​ത​ര​ണം ഇ​നി​യും വൈ​കും എ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Kerala

യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല്‍ മീഡി അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്‍കിയത്.

പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്.

തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.

തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് തൊപ്പി രംഗത്തെത്തിയിരുന്നു. റീച്ചിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരോപിച്ചാണ് തൊപ്പിയുടെ പരാതി.

Kerala

സി​എം​ആ​ർ​എ​ൽ കേ​സ്; 242 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 18.36 കോ​ടി മ​ര​വി​പ്പി​ച്ചെ​ന്ന് ഇഡി

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 242 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 18.36 കോ​ടി മ​ര​വി​പ്പി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വി​വി​ധ ഇ​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്. സി​എം​ആ​ർ​എ​ല്ലി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ മ​റ്റു​ള്ള​വ​ർ​ക്ക് എ​തി​രെ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​അ​ക്കൗ​ണ്ട് വി​വി​ധ വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടേ​താ​ണ്. വീ​ണ​യു​ടെ മാ​ത്ര​മ​ല്ലെ​ന്നും ഇഡി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടും ഇ‍​ഡി റെ​യ്ഡി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മൗ​നം തു​ട​രു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യന്‍റെ വീ​ടു​ക​ളി​ലെ ഇ​ഡി റെ​യ്ഡും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളെ​​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്. നേ​ര​ത്തെ ഡൽഹിയി​ലും ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു.

റെ​യ്ഡി​ന് പി​ന്നി​ൽ വി​ഡി - ​ഇ​ഡി -​ മോ​ദി കൂ​ട്ടു​കെ​ട്ടാ​ണെ​ന്ന് പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. വി.​ഡി. സ​തീ​ശ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് റെ​യ്ഡെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​തേ കേ​സി​ൽ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ആ​രോ​പ​ണ​മു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​രും ആ​രോ​പി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ദേ​ശ​ത്തെ വീ​ട്ടി​ൽ തു​ട​രു​മെ​ന്നും ഇ​ന്ന് രാ​വി​ലെ ആ​റിന് മ​ല​പ്പു​റ​ത്തേ​ക്ക് തി​രി​ക്കു​മെ​ന്നു​മാ​ണ് വി​വ​രം. രാ​വി​ലെ 9.30 സാ​ദി​ഖ്‌ അ​ലി ത​ങ്ങ​ളെ പാ​ണ​ക്കാ​ട്ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന എം.​പി വീ​രേ​ന്ദ്ര കു​മാ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ക്കും. 4.30ന് ​കോ​ഴി​ക്കോ​ട് പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും.

Kerala

സു​ധാ​ക​ര​നെ അ​ധി​ക്ഷേ​പി​ച്ച​ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക്ക​ളി​ൽ നി​ന്നാ​യി​രി​ക്കാ​മെ​ന്ന് എം.​എ. ബേ​ബി

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള മു​തി​ർ​ന്ന മു​ൻ സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. തീ​രു​മാ​നം ദു​ഖ​ക​ര​മാ​ണെ​ന്നും പാ​ർ​ട്ടി​യി​ൽ ആ​ലോ​ചി​ച്ച ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. സു​ധാ​ക​ര​നെ അ​ധി​ക്ഷേ​പി​ച്ച​ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക്ക​ളി​ൽ നി​ന്നാ​യി​രി​ക്കാ​മെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​ന് ഇ​പ്പോ​ഴി​ല്ലെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

Kerala

അ​യ്യ​പ്പ​സം​ഗ​മം; ക​ണ​ക്കു​ക​ൾ ഹൈ​ക്കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധി​ക്കും

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി​യ ബി​ല്ലു​ക​ള​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും വ്യാ​ഴാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നോ‌​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഓ​ഡി​റ്റ് സ്ഥാ​പ​ന​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​യും കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തു. സ്ഥാ​പ​ന​ത്തോ​ട് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും നേ​രി​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റാ​നാ​ണ് ഇ​പ്പോ​ൾ ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

National

ഉറങ്ങിയെഴുന്നേറ്റപ്പോൾ തമിഴ്നാട്ടിൽ വീട്ടമ്മമാരുടെ അക്കൗണ്ടിൽ 5000 രൂപവീതം

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ 1.31 കോ​​​​​ടി​​​​​യോ​​​​​ളം സ്ത്രീ​​​ക​​​ൾ ഇ​ന്ന​ലെ ഉ​​​​​റ​​​​​ങ്ങി​​​​​യെ​​​​​ഴു​​​​​ന്നേ​​​​​റ്റ​​​​​പ്പോ​​​​​ൾ ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ 5,000 രൂ​​​​​പ അ​​​​​ധി​​​​​കം.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​​​ലൈ​​​​​ഞ്ജ​​​​​ർ മ​​​​​ക​​​​​ളി​​​​​ര്‍ ഉ​​​​​രു​​​​​മൈ തി​​​​​ട്ടം എ​​​ന്ന പേ​​​രി​​​ലു​​​ള്ള വ​​​​​നി​​​​​താ​​​​​ശക്തീ​​​​​ക​​​​​ര​​​​​ണ പ​​​​​ദ്ധ​​​​​തി​​ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡി​​​​​എം​​​​​കെ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​ത്.

പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ​​​വീ​​​തം ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ലു​​​ള്ള 3,000 രൂ​​​പ​​​യും വ​​​ര​​​ൾ​​​ച്ചാ​​​സ​​​ഹാ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ 2,000 രൂ​​​പ​​​യും ചേ​​​ർ​​​ത്ത് പ​​​ണം മു​​​ൻ​​​കൂ​​​റാ​​​യി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ പ്ര​​​തി​​​മാ​​​സ​​​ സ​​​ഹാ​​​യം 2,000 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​വും ഒ​​​പ്പം ഉ​​​ണ്ട്.

2023 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തൊ​​​ട്ട​​​ടു​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​യ​​​ത്. വാ​​​​​ര്‍ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം 2.5 ല​​​​​ക്ഷം രൂ​​​​​പ​​​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു സ​​​ഹാ​​​യം. വാ​​​​​ര്‍ഷി​​​​​ക വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നും പ​​​​​രി​​​​​ധി​​​​​യു​​​​​ണ്ട്.

റേ​​​​​ഷ​​​​​ന്‍ കാ​​​​​ര്‍ഡി​​​​​ലെ ഒ​​​​​രു വ​​​​​നി​​​​​താ അം​​​​​ഗ​​​​​ത്തി​​​​​ന് മാ​​​​​ത്ര​​​​​മേ തു​​​​​ക ല​​​​​ഭി​​​​​ക്കൂ. പ​​​​​ണം ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ല്‍ നേ​​​​​രി​​​​​ട്ട് ല​​​​​ഭി​​​​​ക്കും.

Kerala

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ക്കു നി​ർ​ദേ​ശം

ക​​​ണ്ണൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​രി​​​ലെ ധ​​​ൻ​​​രാ​​​ജ് ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക്കു സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രാ​​​നി​​​രി​​ക്കേ മു​​​ൻ നേ​​​താ​​​വാ​​​യി​​​രു​​​ന്ന വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വെ​​​ട്ടി​​​പ്പ് ഉ​​​ൾ​​​പ്പെടെയു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണം പാ​​​ർ​​​ട്ടി​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ് എ​​​ൽ​​​ഡി​​​എ​​​ഫ് വ​​​ട​​​ക്ക​​​ൻ​​​മേ​​​ഖ​​​ല ജാ​​​ഥ​​​യു​​​ടെ ജി​​​ല്ല​​​യി​​​ലെ പ​​​ര്യ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം ക​​​ണ​​​ക്കു​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ര​​​ക്ത​​​സാ​​​ക്ഷി ധ​​​ൻ​​​രാ​​​ജി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ പാ​​​ര്‍​ട്ടി പി​​​രി​​​ച്ച ഫ​​​ണ്ടി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ന്നു​​​വെ​​​ന്നും ഒ​​​രു​​​കോ​​​ടി പി​​​രി​​​ച്ച​​​തി​​​ല്‍ 46 ല​​​ക്ഷം രൂ​​​പ പ​​​യ്യ​​​ന്നൂ​​​ര്‍ എം​​​എ​​​ല്‍​എ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നു​​​മു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​യി​​​രു​​​ന്നു വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

Latest News

Corehub Up